The Times of North

Breaking News!

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും   ★  നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്ന് പ്രതികൾക്ക് ജാമ്യം   ★  മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡണ്ട് എംബി യൂസഫ് അന്തരിച്ചു .   ★  കാസർകോട്ട് ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്   ★  മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു   ★  നാടകകൃത്തിന്റെ സാന്നിദ്ധ്യത്തിൽ 'നാട്ടിലെ പാട്ട്' നാടകത്തിന് രംഗാവിഷ്ക്കാരം

സമരം കേരളത്തിന്റെ അതിജീവനത്തിന്: ആരെയും തോൽപ്പിക്കാനല്ല, അർഹമായതു നേടിയെടുക്കാൻ: മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ നാളെ ഡൽഹിയിൽ കേരളം നടത്തുന്ന സമരം കേരളത്തിൻ്റെ അതിജീവനത്തിന് അനിവാര്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരെയുള്ള സമരത്തിനായി ദില്ലിയിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ചരിത്രത്തിൽ കീഴ്‌വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നൽകരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നന്ദപടികളിലൂടെ നഷ്ടപ്പെട്ടു. ബി ജെ പി ഭരിക്കുന്ന 17 സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന് ലാളനയാണ്. എൻഡിഎ ഇതര സർക്കരുകളോട് പീഡന നയമാണുള്ളത്. കേന്ദ്രത്തിൻ്റെത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. വായ്പാ പരിധിയിൽ വൻ തോതിൽ വെട്ടി കുറവ് വരുത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷൻ്റെ ശുപാർശകൾ പാർലമെന്റ, രാഷ്ട്രപതി എന്നിവർ അംഗീകരിച്ചതാണ്. എന്നാലിത് അട്ടിമറിക്കപ്പെട്ടു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. ഇല്ലാത്ത അധികാരങ്ങൾ കേന്ദ്രം പ്രയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

Read Previous

29 രൂപയ്ക്ക് ”ഭാരത് അരിയുമായി കേന്ദ്രം;  ഒറ്റത്തവണ 10 കിലോവരെ ലഭ്യം

Read Next

ജേസിസുവർണ്ണോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73