The Times of North

Breaking News!

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു   ★  തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു   ★  നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം   ★  നിയമനം   ★  ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം   ★  ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം:സി എച്ച് കുഞ്ഞമ്പു എം എൽ എ   ★  പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ്  രണ്ടാംഘട്ട നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു   ★  കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ   ★  ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

“സമർപ്പണം 2k24” ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു

കുമ്പള: ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “സമർപ്പണം 2k24” എന്ന സാംസ്കാരിക പരിപാടിയുടെ ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു. കുമ്പള പൗരാവലിയുടെ സഹകരണത്തോടെ ഒക്ടോബർ 19 ന് വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിൽ റിട്ടേർഡ് എസ്.പി. ടി.പി. രഞ്ജിത്തിനെ അനുമോദിക്കുകയും വ്യവസായ പ്രമുഖൻ യു.കെ. കുഞ്ഞബ്ദുള്ളയ്ക്ക് കുമ്പള പൗരാവലി നൽകുന്ന “തുളുനാട് ശ്രേഷ്ഠ പുരസ്കാരം” കൈമാറുകയും ചെയ്യും.

പരിപാടിയിൽ എം.പിമാർ, എം.എൽ.എമാർ, കലാ-കായിക-സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

      സമർപ്പനം 2k24 പരിപാടിയുടെ ബ്രൗഷർ, ദുബായ് ഖിസൈസ് അൽ ജബനിൽ നടന്നു. ചടങ്ങിൽ, അറബ് പ്രമുഖൻ അബ്ദുള്ള അൽ ഹുസൈനി , ജീവകാരുണ്യ, വ്യവസായ പ്രമുഖൻ സമീർ ബെസ്റ്റ് ഗോൾഡിൻ നൽകി പ്രകാശനം ചൈതു.

 മുഹദ് ഇബ്രാഹിം, ഷാഹുൽ തങ്ങൾ മാളിക, റാഫി പള്ളിപ്പുറം, സെഡ് എ കയ്യാർ തുടങ്ങിയവർ സംബന്ധിച്ചു

Read Previous

കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരം

Read Next

നവരാത്രി: നാളെ പൊതു അവധി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73