കാഞ്ഞങ്ങാട്:സാംസ്കാരിക രംഗത്ത് വിവിധങ്ങളായ കലാ-സാംസ്കരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് കാഞ്ഞങ്ങാടിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഹോസ്ദുർഗ്ഗ് ഗവ: അതിഥി മന്ദിരത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചും ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ആരംഭിച്ച വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് ജബ്ബാർ കാഞ്ഞങ്ങാട് അദ്ധ്യക്ഷനായി. സെക്രട്ടറി ഇ.വി.സുധാകരൻ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും
ട്രഷറർ സത്താർ ആവിക്കര വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ബഷീർ ആറങ്ങാടി ആമുഖ പ്രഭാഷണവും എ.ഹമീദ് ഹാജി മുഖ്യ പ്രഭാഷണവും നടത്തി. സുറൂർ മൊയ്തു ഹാജി,രാമകൃഷ്ണൻ മോനാച്ച, സുരേഷ് പെരിയങ്ങാനം,അബൂബക്കർ സൗഊദി,സുകുമാരൻ ആശീർവാദ്,വിനോദ് ആവിക്കര,തോമസ്,പവിത്രൻ കാഞ്ഞങ്ങാട്, പ്രദീപ് ആവിക്കര, കെ.വി.കുഞ്ഞികൃഷ്ണൻ, ബലമൻ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ എ. ഹമീദ് ഹാജി,ബഷീർ ആറങ്ങാടി എന്നിവർ വരണാധികാരികളായി.
ഭാരവാഹികൾ:
സുകുമാരൻ ആശീർവാദ് (പ്രസിഡണ്ട് )
സുരേഷ് പെരിയങ്ങാനം,വിനോദ് കുമാർ ആവിക്കര,അബൂബക്കർ സൗഊദി.(വൈസ് പ്രസിഡണ്ടുമാർ)
ഇ.വി.സുധാകരൻ(ജനറൽ സെക്രട്ടറി).
പ്രദീപൻ ആവിക്കര,വി.ടി.തോമസ്, കെ.ബലരാമൻ(ജോ:സെക്രട്ടറിമാർ)
സത്താർ ആവിക്കര(ട്രഷറർ).
സംഗീത രത്നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രൻ (സംഗീത രത്നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രൻ
(മുഖ്യ ഉപദേഷ്ടാവ് )