The Times of North

Breaking News!

വീട്ടമ്മയെ ഉടുമുണ്ട് പൊക്കി കാണിച്ച അയൽവാസിക്കെതിരെ കേസ്   ★  ടിപ്പറിൽ കടത്തിയ പുഴമണൽ പിടികൂടി   ★  എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം തട്ടി,സച്ചിത റൈക്കെതിരെ വീണ്ടും കേസ്   ★  നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു   ★  സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു   ★  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എ.കെ.ജി. സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതമാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം. ഇതോടെയാണ്, മുന്‍നിരനേതാക്കള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചത്. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എം.പി, മൂന്ന് എം.എല്‍.എമാര്‍, മൂന്ന് ജില്ലാസെക്രട്ടറിമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നിലേക്കു ചുരുങ്ങിയ ലോക്സഭാംഗത്വം പ്രമുഖനേതാക്കളെ പടയ്ക്കിറക്കി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

സി.പി.ഐയുടെ നാല് സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനെയാണ് മുന്നണിയില്‍ സ്ഥാനാര്‍ഥിയായി ആദ്യം പ്രഖ്യാപിച്ചത്. ഇതോടെ 20 മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.

സി.പി.എം. സ്ഥാനാര്‍ഥികള്‍:

ആറ്റിങ്ങല്‍-വി.ജോയ്, നിലവില്‍ വര്‍ക്കല എംഎല്‍എ പാര്‍ട്ടി ജില്ലാ സെക്രട്ടറി
കൊല്ലം- എം.മുകേഷ്, നിലവില്‍ കൊല്ലം എംഎല്‍എപത്തനംതിട്ട- തോമസ് ഐസക്. മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്. ആലപ്പുഴ- എ.എം ആരിഫ്, നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏക ലോക്സഭാംഗം ഇടുക്കി- എം.പി ജോയ്‌സ് ജോര്‍ജ്, മുന്‍ എം.പി കൂടിയായ ജോയ്സിന് ഇത് തുടര്‍ച്ചയായ മൂന്നാം അങ്കം എറണാകുളം- കെ.ജെ.ഷൈന്‍, പുതുമുഖം, കെഎസ്ടിഎ നേതാവും പറവൂര് നിയമസഭാ അംഗവുമാണ്.

ചാലക്കുടി- സി. രവീന്ദ്രനാഥ്. മുന്‍ മന്ത്രിയും മൂന്നു തവണ എംഎല്‍എയുമായിരുന്നു പാലക്കാട്- എ.വിജയരാഘവന്‍. പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എം.പിയും പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ് ആലത്തൂര്‍- കെ. രാധാകൃഷ്ണന്‍. നിലവില്‍ മന്ത്രിയും ചേലക്കര എംഎല്‍എയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്.പൊന്നാനി- കെ.എസ് ഹംസ, മുസ്ലിം ലീഗിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു മലപ്പുറം- വി.വസീഫ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായ വസീഫിന് ഇത് കന്നിയങ്കം .കോഴിക്കോട്- എളമരം കരീം. നിലവില്‍ രാജ്യസഭാ എം.പിയാണ്. മുന്‍ മന്ത്രിയും സിഐടിയും സംസ്ഥാന സെക്രട്ടറിയുമാണ് വടകര- കെ.കെ ശൈലജ. നിലവില്‍ മട്ടന്നൂര്‍ എം.എൽ.എ.മുന്‍ മന്ത്രിയും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ് കണ്ണൂര്‍- എം.വി ജയരാജന്‍. മുന്‍ എം.എല്‍.എ. നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ് കാസര്‍കോട് എം.വി ബാലകൃഷ്ണന്‍. നിലവില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ്. ലോക്സഭയിലേക്ക് കന്നിയങ്കം

Read Previous

പൈവളിഗെ കൂട്ട കൊല പ്രതിയെ വെറുതെ വിട്ടു

Read Next

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല; ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73