The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന് നിലപാടില്ല : ഇ പി ജയരാജൻ

കേന്ദ്രത്തിലെ ബി ജെ പി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ സ്വന്തമായി ഒരു നിലപാട് എടുക്കാൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലം എൽ ഡി എഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ആദ്യമായി പ്രഖ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സി പി എമ്മും ഡിവൈ.എഫ് ഐയും ആണ് നിയമത്തിനെതിരെ കോടതിയിൽ പോയത്. കോൺഗ്രസ് ഇതുവരെ കോടതിയിൽ പോയിട്ടില്ല. ആത്മാർത്ഥമായ നിലപാടുമായി മുന്നോട്ടുപോകുന്ന ഇടതുമുന്നണിയെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്താനാണ് കോൺഗ്രസ് നേതാക്കൾ സമയം കണ്ടെത്തുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ വിഭജിക്കുന്ന കേന്ദ്ര നയത്തിൽ ന്യുനപക്ഷ സമൂഹം മുഴുവൻ ഭയവിഹ്വലരാണ്. കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ റിക്കാർഡ് ഭൂരിപക്ഷത്തിന് ജയിക്കും. മണ്ഡലം തിരിച്ചുപിടിക്കും.അതിനായി മുന്നണി ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്നും ഇ. പി ജയരാജൻ പറഞ്ഞു.

കെ. വി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൽ ഡി എഫ് ജില്ലാ കൺവീനർ കെ. പി സതീഷ് ചന്ദ്രൻ, സി പി എം ജില്ലാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ എം എൽ എ, സി പി ബാബു, വി കെ രാജൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, അഡ്വ. രാജ്‌മോഹൻ, ഉദിനൂർ സുകുമാരൻ, പി പി രാജു, വെങ്കിടേഷ്, ബി.നന്ദകുമാർ, പ്രമോദ് കരുവളം, ടി. ദേവദാസ്, രാഹുൽ നിലാങ്കര, സ്റ്റീഫൻ ജോസഫ്, കെ സി പീറ്റർ, ബിൽടെക് അബ്ദുള്ള, ഹമീദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.

Read Previous

മോദിയുടെ വികസിത് ഭാരത് വാട്സ്ആപ്പ് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

Read Next

മദ്യനയ അഴിമതിക്കേസ്; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!