The Times of North

നീലേശ്വരം മർച്ചൻസ് അസോസിയേഷന് ആദരവ്

ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യാപാരികളിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം രൂപ നൽകിയത് നീലേശ്വരം മർച്ചൻ്റ്സ്  അസോസിയേഷൻ. നീലേശ്വരത്തെ വ്യാപാരികളിൽ നിന്നും തിരിച്ചെടുത്ത് 10 ലക്ഷം രൂപയാണ് യൂണിറ്റ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയത്.ഇതിന് വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നീലേശ്വരം യൂണിറ്റിനെ അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര യിൽ നിന്നും യൂണിറ്റ് പ്രസിഡൻറ് കെ വി സുരേഷ് കുമാർ സെക്രട്ടറി എ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരം ഏറ്റുവാങ്ങി.

Read Previous

ശിശു മന്ദിരത്തിൽ പാർട്ട് ടൈം ടീച്ചറെ നിയമിക്കുന്നു

Read Next

എം ടി അനുസ്മരണം നാളെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73