The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം അംഗീകരിക്കില്ല, മന്ത്രി ഗണേഷ് കുമാറിനെതിരെ സിഐടിയു സെക്രട്ടറിയറ്റിനു മുന്നിൽ സിഐടിയു സമരം

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്ററിലും ലൈസന്‍സ് എടുക്കുന്നതിലും പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്കുമാറിന്‍റെ നീക്കത്തിനെതിരെ സിഐടിയു രംഗത്ത്. ഡ്രൈവിങ് സ്കൂൾ പരിഷ്കാരങ്ങൾ അനുവദിക്കാനാവില്ലെന്നും ഡ്രൈവിങ് സ്കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുന്നുവെന്നും സിഐടിയു പറഞ്ഞു.

ഗണേഷ് കുമാറിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സിഐടിയു സമരമാരംഭിച്ചു. ഗണേഷ് കുമാർ ഇടതു മന്ത്രിസഭയിലെ അംഗമാണെന്ന് ഓർമിക്കണമെന്ന് മുൻ എംഎൽഎയും എകെഡിഎസ്ഡബ്ള്യൂയു പ്രസിഡന്റുമായ കെ കെ ദിവാകരൻ പറഞ്ഞു.

ഡ്രൈവിങ് സ്കൂളുകാരോട് മന്ത്രി ശത്രുതയോടെ പെരുമാറുകയാണ്. എൽഡിഎഫിലെ മന്ത്രിയാണെന്ന കാര്യം ഗണേഷ് ഓർക്കണം. അതൊന്ന് ഓർമിപ്പിക്കുകയാണ്. മന്ത്രിയെ നിയന്ത്രിക്കണം. തൊഴിലാളികൾ വിചാരിച്ചാൽ അത് നടക്കും. ഫെബ്രുവരി 21-ലെ സർക്കുലർ പിൻവലിക്കണം. മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്യുമെന്നും ആവശ്യമെങ്കിൽ മന്ത്രിയെ വഴിയിൽ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

വീണ്ടും 49,000 കടന്ന് സ്വർണവില

Read Next

പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73