
കരിവെള്ളൂർ :കുട്ടികളുടെ മനോനില തിരിച്ചറിഞ്ഞു കൊണ്ടുള്ള ബാല സാഹിത്യ രചനകൾ കുറഞ്ഞു വരുന്നുവെന്ന് നോവലിസ്റ്റും നാടക കൃത്തുമായ പ്രകാശൻ കരിവെള്ളൂർ പറഞ്ഞു.
പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ തൻ്റെ ആറാം കുന്ന് ബാലസാഹിത്യ നോവൽ ചർച്ചയിൽ എഴുത്തനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
ബാല സാഹിത്യ രചനകളിൽ പലതും ഉപദേശ നിർദ്ദേശങ്ങളും പുനരാഖ്യാനവും പുരാണ കഥകളുമാണ്. അവിടെയാണ് ചരിത്രവും സമൂഹവുമായി അവരെ ബന്ധിപ്പിക്കുന്ന ലളിതവും സർഗാത്മകവുമായ രചനകളുടെ പ്രസക്തിയെന്ന് അദ്ദേഹം പറഞ്ഞു.
വടക്കുമ്പാട് സുലൈമാൻ -സൈഫുന്നീസ സ്നേഹമുറ്റത്ത് നടന്ന പരിപാടിയിൽ കുട്ടമത്ത് ഗവ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ വത്സരാജൻ കട്ടച്ചേരി നോവൽ അവതരിപ്പിച്ചു. എഴുത്തുകാരൻ മനോജ് പിലിക്കോട്, എം. അമ്പുകുഞ്ഞി, ടി.കെ. അബ്ദുൾ സമദ്, കെ.വി. മനോജ് മാഷ് , പി. ഗീത, കെ.പി രമേശൻ ,പി.വി. വിജയൻ സംസാരിച്ചു.സെമീന ടി സ്വാഗതവും കെ.പി. രഞ്ജിത്ത് നന്ദിയും പറഞ്ഞു. മനോജ് ഏച്ചിക്കൊവ്വൽ തൻ്റെ പുതിയ കഥാ സമാഹരമായ കൊട്ടമ്പാള പ്രകാശൻ കരിവെള്ളൂരിന് സമ്മാനിച്ചു.കൊടക്കാട് നാരായണൻ അധ്യക്ഷനായി