The Times of North

Breaking News!

കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.   ★  "മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു ": പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന   ★  റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി   ★  കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു   ★  പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്   ★  എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു   ★  സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്

ദുബായ് മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്ത താരങ്ങളെ വഞ്ചിച്ചു ട്രാവൽസിനെതിരെ കേസ്

കഴിഞ്ഞ ഒക്‌ടോബര്‍ 27 മുതല്‍ 29 വരെ ദുബായില്‍ നടന്ന അന്തര്‍ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത കായിക താരങ്ങളെ വഞ്ചിച്ച ട്രാവല്‍ സിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ജില്ലാ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പയ്യന്നൂരിലെ പി.പി.കൃഷ്ണന്റെ പരാതിയില്‍ കവ്വായിയിലെ എം.അബ്ദുള്‍ ഗഫൂര്‍, കണ്ണൂര്‍ തളാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാസ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ അക്കൗണ്ടന്റ് എം.കെ.ഉമൈബ, ഓഫീസ് മാനേജര്‍ സാന്ദ്ര സതീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

ദുബായില്‍ നടന്ന അന്തര്‍ദേശിയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കായിക താരങ്ങളും കുടുംബാംഗങ്ങളുമുള്‍പ്പെടെ 25 പേര്‍ക്ക് ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്ത് 10,75,000 രൂപ ഈടാക്കി. ഒരാള്‍ക്ക് യാത്രാചെലവിനത്തില്‍ 46,000 രൂപ വീതവും താമസ സൗകര്യവുമാണ് ടൂര്‍ പാക്കേജില്‍ വ്യവസ്ഥ ചെയ്തിരുന്നത്. ഇവര്‍ നല്‍കിയ ടിക്കറ്റില്‍ ദുബായിലെത്തിയപ്പോഴാണ് തിരിച്ചുവരാനുള്ള ടിക്കറ്റുകള്‍ ക്യാന്‍സലാക്കിയതായി മനസിലായത്. തുടര്‍ന്ന് അബുദാബിയിലെ മലയാളി സമാജം പ്രവര്‍ത്തകരുടേയും പയ്യന്നൂര്‍ സൗഹൃദവേദി പ്രവര്‍ത്തകരുടേയും സഹകരണത്തോടെ ആറരലക്ഷം രൂപ സംഘടിപ്പിച്ചാണ് സംഘം നാട്ടിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നടന്ന അനുരഞ്ജന ശ്രമങ്ങളെല്ലാം പാഴായപ്പോഴാണ് എഗ്രിമെന്റ് പ്രകാരമുള്ള സേവനങ്ങള്‍ നല്‍കാതെ പത്തേമുക്കാല്‍ ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിനെതിരെ കായികതാരങ്ങളും കുടുംബവും പോലീസിനെ സമീപിച്ചത്.

Read Previous

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം; സ്റ്റേ ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി

Read Next

സമൂഹവിവാഹവും വൈവിധ്യ പരിപാടികളുമായി ജേസീസ് സുവർണ്ണോത്സവം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73