പയ്യന്നൂർ.കേരള വികസനത്തിൻ്റെ മുഖ്യ ശില്പികളിൽ പ്രമുഖനായ മുൻ മുഖ്യമന്ത്രിയും കമ്യുണിസ്റ്റ് നേതാവുമായ സി.അച്യുതമേനോൻ്റെ പൂർണ്ണകായ പ്രതിമ പയ്യന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്ക്. സ്മൃതി യാത്ര 25 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂർഗാന്ധി പാർക്കിൽ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ദേശീയ കൗൺസിൽ അംഗംകെ. പി .രാജേന്ദ്രൻ സ്മൃതി യാത്ര നയിക്കും ദേശീയ കൗൺസിൽ അംഗംസത്യൻ മൊകേരി സ്മൃതി യാത്ര ഡയരക്ടറായിരിക്കും. നേതാക്കളായ ടി.വി.ബാലൻ, ടി.ടി.ജിസ്മോൾ, ഇ.എസ്.ബിജിമോൾ, പി.കബീർ എന്നിവർ അംഗങ്ങളായിരിക്കും. 25 ന് വ്യാഴാഴ്ച വൈകുന്നേരം 3.30 മണിക്ക് പ്രതിമക്ക് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വരവേൽപ്പ് നൽകും. ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെ ഗാന്ധി പാർക്കിലേക്ക് ആനയിക്കും. തുടർന്ന് ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് പ്രതിമ നിർമ്മിച്ച ശില്പി ഉണ്ണികാനായിയെ ആദരിക്കും. 10 അടി ഉയരവും 1000 കിലോഗ്രാം ഭാരമുള്ള വെങ്കല ശില്പമാണ് നിർമ്മിച്ചിട്ടുള്ളത്.
26 ന് രാവിലെ 9.30 മണിക്ക് കണ്ണൂർ കാൾടെക്സ്ജംഗ്ഷനിൽ സ്വീകരണം. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം 30 ന് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം സി.അച്യുതമേനോൻ ഫൗണ്ടേഷന് അനുവദിക്കപ്പെട്ട സ്ഥലത്ത് ഒരുക്കിയ പീoത്തിൽ സി പി ഐ സംസ്ഥാന സെക്രട്ടറിയും ഫൗണ്ടേഷൻ ചെയർമാനുമായ ബിനോയ് വിശ്വം പ്രതിമ അനാച്ഛാദനം ചെയ്യും. വാർത്ത സമ്മേളനത്തിൽ കെ.വി.ബാബു, കെ.വി.പത്മനാഭൻ ,താവം ബാലകൃഷ്ണൻ, എൻ. പി.ഭാസ്കരൻ എന്നിവർ പങ്കെടുത്തു.