The Times of North

വയോധികമാരുടെ കഴുത്തിൽ നിന്നും പൊട്ടിച്ച സ്വർണ്ണ മാലകൾ കണ്ടെടുത്തു

ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സ്വർണ മാലകൾ കണ്ടെടുത്തു. പറശിനിക്കടവ് പഴയങ്ങാടി സ്റ്റേഷൻ പരിധികളിൽ നിന്നും നടന്നു പോകുകയായിരുന്ന വയോധികമാരുടെ കഴുത്തിൽ നിന്നും പൊട്ടിച്ചസ്വർണമാലകളാണ് പയ്യന്നൂരിലെ ജ്വല്ലറികളിൽ നിന്നും കണ്ടെടുത്തത്. മാല പൊട്ടിച്ച കേസിൽ തളിപ്പറമ്പ് ഡിവൈ.എസ്പി. പിബാലകൃഷ്ണൻ നായരും ഇൻസ്പെക്ടർ കെ.പി.ഷൈനും സംഘവും അറസ്റ്റ് ചെയ്ത അന്നൂർ പുതിയ പുരയിൽ ഹൗസിൽ കുമാരന്റെ മകൻ പി.പിലിജീഷിനെ (32) ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതലുകൾ ജ്വല്ലറികളിൽ നിന്നും കണ്ടെടുത്തത്.

കഴിഞ്ഞ മാസം 22നു രാവിലെ പറശ്ശിനിക്കടവ് അമ്പലത്തിനു സമീപമുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത മൂന്നര പവന്റെ സ്വർണമാലയും പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുവങ്ങാട് നിന്നും 75 വയസായ സ്ത്രീ യുടെ കഴുത്തിൽ നിന്നും പൊട്ടിച്ച 3 പവൻ മാലയുമാണ് കണ്ടെടുത്തത്.

Read Previous

വാഴക്കോട് കല്യോട്ടൻ വീട്ടിൽ കമ്മാടത്തു അമ്മ അന്തരിച്ചു

Read Next

അയോദ്ധ്യ കർസേവകർ ഒത്തുകൂടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73