The Times of North

Breaking News!

പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ   ★  പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികം   ★  ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം 55-ാം വാർഷികം   ★  കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു   ★  ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ   ★  എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി   ★  ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു   ★  നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം   ★  കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ഹൊസ്ദുർഗ്ഗ് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ഹൊസ്ദുർഗ്ഗ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് ഹൊസ്ദുർഗ്ഗ്, ബ്ലഡ് ബാങ്ക് കാസറഗോഡ് ഗവ. ജനറൽ ആശുപത്രി, പോൾ ബ്ലഡ് എന്നിവരുടെ സഹകരണത്തോടെ ഹൊസ്ദുർഗ്ഗ് ഗവ. സ്കൂളിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹൊസ്ദുർഗ്ഗ് പോലീസ് സബ് ഇൻസ്പെക്ടർ സെയിഫുദ്ദീൻ എം.ടി.പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.പി മോഹനൻ അധ്യഷനായ ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ സി.കെ. അഷ്റഫ്, ഹൊസ്ദുർഗ്ഗ് ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രദീപൻ കോതോളി,രാഗേഷ്.കെ, ഹെഡ്മാസ്റ്റർ എം.പി രാജേഷ്,മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ, മദർ പി.ടി.എ പ്രസിഡണ്ട് നൗഷിബ, സ്റ്റാഫ് സെക്രട്ടറി എൻ. സദാശിവൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. ഏ.വി സുരേഷ് ബാബു സ്വാഗതവും എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ സി.കെ അജിത്ത്കുമാർ നന്ദിയും പറഞ്ഞു. നൂറിൽ അധികം പേർ രക്തദാനം നടത്തി.

Read Previous

മാനഭംഗശ്രമം ചെറുത്ത തമിഴ് യുവതിയെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം

Read Next

കേരളത്തിൽ ആദ്യമായി! കുമ്പള പഞ്ചായത്തിലെ ഊജാറിൽ ഭൂരേഖ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73