The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി;രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി എൻസിഇആർടി

പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എൻസിഇആർടി. ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിർമ്മിച്ചത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് എൻസിഇആർടി മാറ്റം വരുത്തിയത്.

വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ട് മാറ്റങ്ങളാണ് 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തില്‍ എൻസിഇആർടി വരുത്തിയിരിക്കുന്നത്. അയോഗ്യയിലെ സംഭവങ്ങളെ കുറിച്ചുള്ള കാര്യങ്ങളിലാണ് പ്രധാനമായും വന്നിരിക്കുന്ന ഒരു മാറ്റം. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിർമ്മിക്കാനായി എന്ന കാര്യം മാത്രം ഉള്‍പ്പെടുത്തുകയാണ് എൻസിഇആർടി. പാഠപുസ്തകത്തിലെ മനുഷ്യവകാശ വിഷയങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഗുജറാത്ത് കലാപം ഒഴിവാക്കിയത്.

Read Previous

25 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് തട്ടിപ്പ് അമ്പലത്തറ കള്ളനോട്ട് കേസിലെ പ്രതികൾ അറസ്റ്റിൽ

Read Next

ചെമ്പ്രകാനത്തെ പി.പി.കുഞ്ഞിക്കണ്ണൻ നായർ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!