The Times of North

Breaking News!

ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.   ★  മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു   ★  ഷെറിൻ ഫാത്തിമക്ക് കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ്   ★  നബിദിന ഘോഷയാത്ര നടത്തി   ★  മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു   ★  മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു   ★  അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ്    ★  കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.   ★  പള്ളിക്കര കോസ്മോസ് ക്ലബ്ബ് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.

യു ഡി ഐ ഡി ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കണം:റോട്ടറി സ്കൂൾ പി ടി എ

മാവുങ്കാൽ: ബൗദ്ധീക വെല്ലുവിളികൾ നേരിടുന്നവർ ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഏകീകൃത തിരിച്ചറിയൽ കാർഡായ യുനീക് ഐ ഡി ഫോർ പേഴ്സൺ വിത്ത് ഡിസ്ബിലിറ്റി (യു ഡി ഐ ഡി)ലഭ്യമാക്കാനുള്ള സാങ്കേതിക കുരുക്കും കാലതാമസവും ഒഴിവാക്കണമെന്ന് റോട്ടറി സ്പെഷ്യൽ സ്കൂൾ പി ടി എ വാർഷിക പൊതുയോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ മെഡിക്കൽ ബോർഡ് നൽകുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റുകൾക്കുള്ള നിബന്ധനകൾ ലഘൂകരിക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.

ഭിന്നശേഷി കുട്ടികൾക്കുള്ള രക്ഷിതാക്കളുടെ കൂട്ടായ്മയായ പെയ്ഡിൻ്റെ മെമ്പർഷിപ്പിപ്പ് ജില്ലാതല വിതരണം സ്കൂൾ പി ടി എ പ്രസിഡണ്ട് കെ.ചിണ്ടന് മെമ്പർഷിപ്പ് പുസ്തകം കൈമാറി പെയ്ഡ് ജില്ല പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ ചിണ്ടൻ അദ്ധ്യക്ഷം വഹിച്ചു.
സ്കൂൾ ഡയറക്ടർ ഗജാനന കമ്മത്ത്, എം.സി.ജേക്കബ്,എൻ.സുരേഷ്, സുബൈർ നീലേശ്വരം എന്നിവർ പ്രസംഗിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ബീന സുകു സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി പി. പ്രീതി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:
സുബൈർ നീലേശ്വരം (പി ടി എ പ്രസിഡണ്ട് )
പ്രിൻസിപ്പാൾ ബിന സുകു ( സെക്രട്ടറി )
പെയ്ഡ് യൂണിറ്റ്:
ടി.മുഹമ്മദ് അസ്ലാം ( പ്രസിഡണ്ട് )
മദർ പി ടി എ പ്രസിഡണ്ട് സ്വപ്ന മടിക്കൈ.

Read Previous

കർണാടകയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവറെ കണ്ടെത്താനായില്ല

Read Next

കരിവെള്ളൂർ അയത്രവയലിലെ പി.കെ. ദേവകി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!