The Times of North

Breaking News!

അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി

ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു

കാസർഗോഡ് :കാഞ്ഞിരത്തുംങ്കാലിൽ ലഹരിസംഘം നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു. ബിംബുങ്കാൽ സ്വദേശി സരീഷ്, സിപിഒ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. ജിഷ്ണു , വിഷ്ണു എന്നിവരാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇന്നലെ രാത്രി 10.30ഓടുകൂടിയാണ് സംഭവം ഉണ്ടായത്. പ്രതികൾ ഒരു അധ്യാപികയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്രോളിങ് നടത്തിയിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ എത്തിയത്. ഈ സമയത്ത് മാരാകായുധങ്ങളുമായാണ് പ്രതിക​ളായ ജിഷ്ണു , വിഷ്ണുവും നിന്നിരുന്നത്. വടിവാള്‍ ഉപയോഗിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.പൊലീസുകാരെ കണ്ടതോടെ പ്രദേശവാസിയായ സരീഷിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സരീഷിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സിപിഒ സൂരജിനും കുത്തേറ്റത്. സരീഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സൂരജിന് പ്രാഥമിക ചികിത്സ നൽകി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

 

Read Previous

നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു

Read Next

ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73