
നീലേശ്വരം : സെക്രട്ടേറിയറ്റിന് മുമ്പിൽ അവകാശ സംരക്ഷണ സമരം നടത്തുന്ന ആശാ വർക്കർമാർക്കെതിരെ നടപടി ഭീഷണിയുമായി ഇറക്കിയ സർക്കാരിൻ്റെ ഉത്തരവ് കത്തിച്ച് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം നഗരസഭ ഓഫീസിനാമുമ്പിൽ പ്രതിഷേധിച്ചു.കെ.പി സി സി നിർദ്ദേശപ്രകാരം നടത്തിയ പ്രതിഷേധം
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ്റെ അന്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. യു.ഡി.എഫ് നഗരസഭ പാർലമെൻ്റ്റി പാർട്ടി ലീഡർ ഇ ഷജീർ , വി.കെ. രാമചന്ദ്രൻ, ഇ അനൂപ്, പി. വേണുഗോപാലൻ നായർ, ഉണ്ണി വേങ്ങര, പി. രമേശൻ നായർ, വിനോദ് അച്ചാംതുരുത്തി, കെ.പി. വിനോദ്, സി.കെ രോഹിത് എന്നിവർ സംസാരിച്ചു.