The Times of North

Breaking News!

പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ   ★  എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി   ★  സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം   ★  മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ

അനുപമ ബാലകൃഷ്ണന് ഡോക്ടറേറ്റ്

നിലേശ്വരം: എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ അനുപമ ബാലകൃഷ്ണന് വിദ്യാഭ്യാസത്തിൽ പി എച്ച് ഡി .വിദ്യാഭ്യാസ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രവർത്തനപാക്കേജ് പരീക്ഷിച്ച് വിജയിച്ചാണ് മംഗലാപുരം ശ്രീനിവാസ് യൂനിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയത്. കൊറോണ കാലത്ത് കണ്ണപുരം പഞ്ചായത്ത് പരിധിയിലെ കുട്ടികളിൽ നവചേതന ഗ്രന്ഥാലയത്തിന്റെ കീഴിൽ ചോദ്യോത്തരരീതിയിൽ ഉള്ള ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിച്ച് അതിലൂടെ പത്തോളം പുസ്തകങ്ങൾ വികസിപ്പിച്ച് ഡിജിറ്റൽ രൂപത്തിൽ പ്രകാശനം ചെയ്തിരുന്നു.കേരളത്തിലെ മുപ്പതോളം വിഷയവിദഗ്ധർ ആയിരുന്നു അന്ന് ഓൺലൈൻ ആയി ക്ളാസുകൾ നയിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആദ്യ ഡിജിറ്റൽ പുസ്തകം ‘ബഹിരാകാശ വിസ്മയങ്ങൾ’ പ്രകാശനം ചെയ്തു. വാട്സാപ്പ് എന്ന സോഷ്യൽ മീഡിയ സങ്കേതത്തിലൂടെ ഒരു കൂട്ടം ചോദ്യക്കുട്ടികൾ നിറഞ്ഞ ഓൺലൈൻ ക്ലാസ്സ് മുറി ഒരുക്കിയാണ് ഇരുന്നൂറ്റിമുപ്പതോളം വീടുകളെ ബന്ധിപ്പിച്ച് കൊണ്ട് ഈ വിദ്യാഭ്യാസ പരിപാടി ചെയ്തത്. ഈ പഠനത്തിന്റെ വിജയത്തിന് ശേഷം അത് വരെ ചെയ്ത ഗവേഷണവിഷയം മാറ്റി പുതിയ ഒരു വിഷയമേഖലയിലേക്ക് കടക്കുകയായിരുന്നു.കുട്ടികളുടെ മെറ്റാകോഗ്നിറ്റീവ് സ്കില്ലുകൾ ഗൂഗിൾ ക്ളാസ് റൂം ഉപയോഗിച്ചു വികസിപ്പിക്കുന്നതിനാവശ്യമായ ഒരു പ്രവർത്തന പാക്കേജ് ‘ബാലൻസ് പാരഗൺ’ എന്ന പേരിൽ നിർമ്മിച്ച് പരീക്ഷിക്കുകയായിരുന്നു. അഞ്ചോളം സ്ക്കൂളുകളിലെ തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഓൺലൈനായി പങ്കെടുപ്പിച്ച് കൊണ്ടും ഒരു സ്ക്കൂളിലെ മുഴുവൻ കുട്ടികളെ നേരിട്ട് പങ്കെടുപ്പിച്ച് കൊണ്ടും ആണ് മെറ്റാ കോഗ്നിറ്റീവ് സ്കില്ലുകൾ വികസിപ്പിക്കുന്നതിലെ ഗൂഗിൾ ക്ളാസ് റൂം സാധ്യത തെളിയിച്ചത്.”എഫക്ടീവ്നെസ് ഓഫ് ഗൂഗിൾ ക്ളാസ് റൂം ബേസ്ഡ് ഇന്ററാക്ടീവ് ഇൻസ്ട്രക്ഷണൽ സ്ട്രാറ്റജി ഫോർ എൻഹാൻസിംഗ് മെറ്റാ കോഗ്നിറ്റീവ് സ്കിൽസ് ആന്റ് ഇന്ററസ്റ്റ് എമംഗ് അപ്പർ പ്രൈമറി സ്ക്കൂൾ സ്റ്റുഡന്റ്സ് ഇൻ കേരള” എന്നതായിരുന്നു ഗവേഷണ വിഷയം.മംഗലാപുരം ശ്രീനിവാസ് യൂനിവേഴ്സിറ്റിയിലെ രജിസ്ട്രാർ ഡോക്ടർ ജയശ്രീ കെ ബോളാറിന്റെ കീഴിൽ കഴിഞ്ഞ ആറ് വർഷങ്ങൾ കൊണ്ടാണ് ഗവേഷണം പൂർത്തിയാക്കിയത്. അനുപമയുടെ ചെറുകഥകൾ, ലേഖനങ്ങൾ എന്നിവയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.വെള്ളോറയിലെ പരേതരായ വിവി രാഘവൻ മാസ്റ്ററുടേയും എ.കെ ലളിതടീച്ചറുടേയും മകളാണ്.കെ.സി.സി.പി.എൽ.എം.ഡി ആനക്കൈ ബാലകൃഷ്ണൻ ആണ് ജീവിതപങ്കാളി.ഡൽഹിയൂനിവേഴ്സിറ്റി എൽ എൽ ബി വിദ്യാർത്ഥിനി തേജസ്വിനി ബാലകൃഷ്ണൻ,സിഎ വിദ്യാർത്ഥി സൂര്യതേജസ്സ് എന്നിവർ മക്കളാണ്.

Read Previous

തൃശ്ശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു;പരുക്കേറ്റ പാപ്പാൻ്റെ നില ഗുരുതരം; ആനയെ തളച്ചു

Read Next

പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടലുടമ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73