The Times of North

Breaking News!

നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ അന്തരിച്ചു   ★  എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി   ★  പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം   ★  സംസ്ഥാനത്ത് തൊഴിലുറപ്പില്‍ ഇനി പുല്ലുചെത്തലും കാടുവെട്ടും ഇല്ല   ★  ഉദിനൂർ സെൻട്രലിലെ പി വി സജ്ന അന്തരിച്ചു   ★  കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ   ★  പോക്കറ്റ് മണി തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്   ★  നവരാത്രി ആഘോഷം   ★  പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി   ★  ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ മാൾട്ടയിൽ മരണപ്പെട്ടു

കേന്ദ്ര – സംസ്ഥാന സർക്കാർ വിരുദ്ധ വികാരം വോട്ടായി മാറണം: പി.സി.സുരേന്ദ്രൻ നായർ

ഇന്ത്യയിൽ ജനാധിപത്യവും, പാർലിമെൻ്ററി സമ്പ്രദായവും വാഴണോ , വേണ്ടയോ എന്നു തീരുമാനിക്കപ്പെടുന്ന , സാധാരണ തിരഞ്ഞെടുപ്പുകളിൽ നിന്നും ഏറെ വ്യതസ്ഥമായ ഒന്നാണ് ആസന്നമായ 18-ാം ലോകസഭാ തെരഞ്ഞെടുപ്പെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.സി.സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. പരപ്പ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ നടത്തിയ ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മോദിയുടെ തുടർ ഭരണം ഇന്ത്യയിൽ അവശേഷിക്കുന്ന ബഹുസ്വരതയും, മതേതര സ്വഭാവവും, ഫെഡറൽ സംവിധാനവും തകർക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങൾ പോലും ഭയക്കുകയാണ്. അതുകൊണ്ട് തന്നെ നാട്ടിലുടനീളം ശക്തമായി അലയടിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാർ വിരുദ്ധ വികാരം സമ്മാനിക്കുന്ന വൻ മുന്നേറ്റമായി ഈ തിരഞ്ഞെടുപ്പിനെ മാറ്റാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും, യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ്റെ വിജയം സുനിശ്ചിതമാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു സേവ്യർ അദ്ധ്യക്ഷനായി. ടി.കെ.എവുജിൻ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ് – കെ.എസ്.എസ്. പി.എ നേതാക്കളായ ഷോബി ജോസഫ്, എം.കെ. ദിവാകരൻ, എം.യു. തോമസ്, ബി. റഷീദ എന്നിവർ പ്രസംഗിച്ചു. ജോസുകുട്ടി അറയ്ക്കൽ സ്വാഗതവും, ടി.പി. പ്രസന്നൻ നന്ദിയും പറഞ്ഞു.

Read Previous

2000 രൂപയുടെ നാണയങ്ങൾ മോഷണം പോയി

Read Next

കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73