The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

‘പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം’; സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ചതില്‍ കലാമണ്ഡലം സത്യഭാമയെ തള്ളി കലാമണ്ഡലം.പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് വൈസ് ചാന്‍സലര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കേരള കലാമണ്ഡലത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്നതിനപ്പുറം ഇവര്‍ക്ക് കലാമണ്ഡലവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധത്തിലുള്ള പരാമര്‍ശങ്ങള്‍ പങ്കുവച്ചത്. ആര്‍എല്‍വി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞത്.

വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. മന്ത്രിമാരും, കലാകാരും, എഴുത്തുകാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് ശക്തമായ പ്രതിഷേധം വിഷയത്തിലറിയിച്ചത്.

Read Previous

കോട്ടപ്പുറത്തെ അബ്ദു റഹിമാൻ ഹാജി അന്തരിച്ചു.

Read Next

മോദിയുടെ വികസിത് ഭാരത് വാട്സ്ആപ്പ് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73