The Times of North

Breaking News!

അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി   ★  നീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചു

നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിലാണ് ഹര്‍ജി. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാണ് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരാണ് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ അതിജീവിത കോടതിയില്‍ കത്ത് നല്‍കിയിരുന്നു. വിചാരണ കോടതിക്കാണ് കത്ത് നല്‍കിയിരുന്നത്. കേസ് നീതിപൂര്‍വ്വമായി അന്വേഷിക്കണമെന്നും വിവോ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും അതിജീവിത ആവശ്യം ഉന്നയിച്ചിട്ടുണ്ടായിരുന്നു.

കോടതിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകര്‍ത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നുമായിരുന്നു അതിജീവിത കോടതയില്‍ ഉന്നയിച്ച വാദം.കോടതി സമയത്തിനപ്പുറത്ത് പല സമയങ്ങളിലായാണ് മെമ്മറി കാര്‍ഡ് പരിശോധനകള്‍ നടന്നിരിക്കുന്നത്. രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്എസ്എല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി കണ്ടത്തി.

Read Previous

‘കലാഭവൻ മണിയുടെ സ്മാരകം പ്രഖ്യാപനമായി ഒതുങ്ങി’; പ്രതിഷേധവുമായി മണിയുടെ കുടുംബം

Read Next

കാസർകോട് ഐ എസ് കേസിൽ പ്രതി കുറ്റക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73