The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്

വിശപ്പ് സഹിക്കവയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവാവ് പൂച്ചയെ പച്ചയ്ക്കു തിന്നത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു.

ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. തുടര്‍ന്ന് കഴിക്കരുതെന്ന് പറഞ്ഞെങ്കിലും തുടരുകയായിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് നല്‍കിയ ഭക്ഷണം മുഴുവന്‍ കഴിച്ചശേഷം ഇയാള്‍ അവിടെ നിന്നും പോവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗത്ത് അലഞ്ഞുതിരിയുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. അസ്സം സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചത്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉള്‍പ്പെടെ ശ്രമിച്ചിരുന്നെങ്കിലും യുവാവ് അവിടെനിന്നും സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തുനിന്ന് പോയ യുവാവിനെ കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Read Previous

ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടറായി എംപി ആസാദ് ചുമതലയേറ്റു.

Read Next

ഗാന്ധിയുടെ രാമരാജ്യമല്ല ആർ.എസ്.എസിന്റെ രാമരാജ്യം,സാദിഖലി തങ്ങൾക്കെതിരെ ഐഎൻഎൽ നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!