ബേക്കൽ : 2024-25 വർഷത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ 5 മുതൽ 12 വരെയുള്ള കുട്ടികളുടെ ഭാഷ, ഗണിതം ,ഇംഗ്ലീഷ് , സയൻസ് വിഷയങ്ങളിലെ ഗുണമേൻമ വർദ്ധിപ്പിക്കുന്നതിനായി . ബി. ആർ. സി തലത്തിൽ 34 പ്രൊജക്റ്റുകളുടെ അവതരണവും ചർച്ചയും മെച്ചപ്പെടുത്തലും നടന്നു.
ശില്പശാല ബേക്കൽ ഉപജില്ല ഓഫീസർ എ ഇ ഒ അരവിന്ദ കെ ഉദ്ഘാടനം ചെയ്തു.
ബി. പി സി ദിലീപ് കുമാർ കെ. എം സ്വാഗതം പറഞ്ഞ ചടങ്ങിന് ഡയറ്റ് ഫാക്കൾട്ടി നാരായണൻ ഇ. വി. അധ്യക്ഷത വഹിച്ചു. ജി. എൽ. പി എസ് ഉദുമ പ്രഥമ അധ്യാപകൻ ആനന്ദൻ കെ. വി, ബി. ആർ. സി ട്രൈനർ സനിൽ കുമാർ വെള്ളുവ എന്നിവർ സംസാരിച്ചു. സി. ആർ. സി സി ശ്യാമള നന്ദി പറഞ്ഞു.
തുടർന്ന് ഓരോ പ്രോജക്റ്റിൻ്റെ അവതരണവും പൊതു ചർച്ചയും നടന്നു. അധ്യാപകർ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പ്രോജക്റ്റ് മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്ത് പ്രോജക്റ്റ് കൃത്യതപ്പെടുത്തി. ആഗസ്ത് ഒന്ന് മുതൽ സ്കൂളുകളിൽ പ്രോജക്റ്റിൻ്റ് നടപ്പിലാക്കി ഗുണമേൻമ വിദ്യാഭ്യാസം ഉറപ്പ് വരുത്താൻ ശിൽപശാലയിൽ തീരുമാനിച്ചു