The Times of North

Breaking News!

ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി   ★  ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

മലയോരത്തിന്റെ അഭിമാനമായ വടംവലി ജേതാക്കള്‍ക്ക് വരവേൽപ്പു നൽകി


എടത്തോട് : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തില്‍ മലയോരത്തിന് അഭിമാനമായ താരങ്ങൾക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി. പെണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ ചാമ്പ്യന്മാരായ ടീം അംഗങ്ങളും എടത്തോട് ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളുമായ കെ ശരണ്യ, നന്ദിമ കൃഷ്ണന്‍ എന്നിവരെ ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് കുട്ടികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, വ്യാപാരികള്‍, സംയുക്ത ഓട്ടോ തൊഴിലാളികള്‍, ബ്രദേഴ്സ് ക്ലബ്ബ്എടത്തോട്, ഗ്രാമീണ വായനശാല എടത്തോട് തുടങ്ങി ഒരു നാടിന്റെ സാംസ്കാരിക മുഖങ്ങളായ മുഴുവനാളുകളും ചേർന്ന്‌ സ്വീകരിച്ചത്. എടത്തോട് നിന്നും തുറന്ന വാഹനത്തില്‍ താരങ്ങളെ അണിനിരത്തി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പരപ്പ നഗരം ചുറ്റി യാത്ര എടത്തോട് സമാപിച്ചു. ആണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടിയ ജി എച്ച് എസ് എസ് പരപ്പ യിലെ ഷാരോണ്‍ സാബുവിനെയും സബ് ജൂനിയര്‍ ടെന്നീസ് വോളീബോളില്‍ വെങ്കല മെഡല്‍ നേടിയ മദർ സവിന റസിഡൻസ് സ്കൂളിലെ വൈഗ ചന്ദ്രനെയും അനുമോദിച്ചു.

അനുമോദന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബളാൽ ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് വർക്കി കളരിക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണൻ, കോടോം-ബേളൂർ ഗ്രാമപഞ്ചായത്തംഗം എം വി ജഗന്നാഥ്, സ്കൂൾ പിടിഎ പ്രസിഡണ്ട് കെ വിജയൻ, എസ് എം സി ചെയർമാൻ മധു കോളിയാർ, എം പി ടി എ പ്രസിഡന്റ് ശ്രീലേഖ, എടത്തോട് ജനകീയ വായനശാല സെക്രട്ടറി ശ്രീജ എം ആർ, ബ്രദേഴ്സ് ക്ലബ്ബ് ഭാരവാഹി മനീഷ്, ഉമേശൻ, വ്യാപാരി രവീന്ദ്രൻ ചിറക്കര, പവിത്രൻമാഷ് ,സതീശൻമാഷ്,ഷാരോൺ സാബു വൈഗ ചന്ദ്രൻ, കേരള ടീം കോച്ച് പ്രസാദ് പരപ്പ, ശാലിനി, തുടങ്ങിയവർ സംസാരിച്ചു.എസ് വി എം ജി യു പി സ്കൂൾ ഹെഡ്മാസ്റ്റർ പി എം ശ്രീധരൻ സ്വാഗതം പറഞ്ഞു. എടത്തോട് മാണിയൂരിലെ കൃഷ്ണന്‍, സിന്ധു ദമ്പതികളുടെ മകളാണ് നന്ദിമ കൃഷ്ണന്‍. പയാളത്തെ പ്രകാശന്‍, വിനീത ദമ്പതികളുടെ മകളാണ് ശരണ്യ.കെ. സിപിഐഎം ബളാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സാബു കാക്കനാട്ട്, ഷീലറ്റ് ദമ്പതികളുടെ മകനാണ് ഷാരോൺ സാബു, എടത്തോട് സി വി ചന്ദ്രൻ, പ്രസന്ന ദമ്പതികളുടെ മകളാണ് വൈഗ ചന്ദ്രൻ.

Read Previous

ചെറുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർക്ക് പ്രസ് ഫോറം യാത്രയയപ്പ് നൽകി

Read Next

നിബിൻ ജോയ് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!