The Times of North

Breaking News!

സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു   ★  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും   ★  നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്ന് പ്രതികൾക്ക് ജാമ്യം   ★  മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡണ്ട് എംബി യൂസഫ് അന്തരിച്ചു .   ★  കാസർകോട്ട് ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്   ★  മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരം

കുടിവെള്ള പൈപ്പ്‌പൊട്ടി ഉണ്ടായ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൂടെ ഉണ്ടായിരുന്ന മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കാങ്കോല്‍ കരിങ്കുഴിയിലെ അക്കാളത്ത് ശശീന്ദ്രനാണ്(63) പരിക്കേറ്റത്. ഇന്ന് പുലർച്ചെ 3.40 ഓടെ മംഗലാപുരത്ത് നഴ്സിംഗിന് പഠിക്കുന്ന മകൾ ദേവനന്ദയെ റെയില്‍വേ സ്‌റ്റേഷനിൽ കൊണ്ടു വിടാൻ പോകുന്നതിനിടെയാണ് അപകടം. കാലിനും മുഖത്തും സാരമായി പരിക്കേറ്റ ശശീന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും പരിക്കുകളുണ്ട്.

യാത്രക്കാർക്ക് മുന്നറിയിപ്പുകളൊന്നുമില്ലാത്തതിനാല്‍ അധികൃതരുടെ അനാസ്ഥയിൽ ജീവൻ പൊലിയാത്തത് ഭാഗ്യം കൊണ്ടു മാത്രം. അപകട വിവരമറിഞ്ഞെത്തിയ ശശീന്ദ്രന്റെ സഹോദരന്‍ കരുണാകരൻ മാഷും മകനും സഞ്ചരിച്ച ഇരുചക്രവാഹനവും ഭാഗ്യംകൊണ്ടാണ് കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയത്. റോഡ് നിറഞ്ഞൊഴുകിയ വെള്ളത്തിലൂടെ വളരെയേറെ പ്രയാസപ്പെട്ടാണ് വാഹനങ്ങള്‍ കടന്നുപോയത്. കാപ്പാട്ട് പെരുങ്കളിയാട്ട സമാപന ദിവസമായിരുന്നതിനാല്‍ നഗരത്തില്‍വൻ ജനത്തിരക്കുമുണ്ടായിരുന്നു. കാല്‍നടയാത്രക്കാര്‍ കടവരാന്തകളുടെ അരികുപറ്റിയാണ് കടന്നുപോയത്. വിവരമറിഞ്ഞെത്തിയ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വെള്ളത്തിന്റെ ഒഴുക്കുനിര്‍ത്തിയെങ്കിലും ബാക്കി പ്രവര്‍ത്തികള്‍ ചെയ്യാത്തതിനാല്‍ കുഴി അപകടക്കെണിയായി മാറുകയായിരുന്നു.

Read Previous

ആദ്യകാല കുടിയേറ്റ കർഷക എളേരിത്തട്ടിലെ മംഗലശ്ശേരിയിൽ പങ്കജാക്ഷി അമ്മ അന്തരിച്ചു

Read Next

മംഗളുരുവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73