The Times of North

Breaking News!

ബളാൽ ഭഗവതി ക്ഷേത്രത്തിൽ മാതൃസംഗമം നടത്തി.

വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിന മഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും മുന്നോടി യായി മാതൃ സംഗമം സംഘ ടിപ്പിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് പരിധി യിൽ വരുന്ന 30 ഓളം ക്ഷേത്രങ്ങളിലെ മാതൃ സമിതി അംഗങ്ങളെപങ്കെ ടുപ്പിച്ചു കൊണ്ട് നടന്ന മാതൃ സംഗമം സി. ആർ. പി. എഫ് ഡെപ്യുട്ടി . കമാൻ ഡന്റ് നിഷാമോൾ ഉത്ഘാടനം ചെയ്തു.

75 വയസ്സ് കഴിഞ്ഞ അമ്മമാരെ ഡോ. സുകുമാരൻ, ശോഭ സുകുമാരൻ എന്നിവർ ചേർന്ന്
പൊന്നാടഅണിയിച്ച് ആദരിച്ചു. ആഘോഷകമ്മറ്റി ചെയർ മാൻ വി മാധവൻ നായർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. പാൽമാവതി.സന്ധ്യ ശിവൻ. എം. അജിത. ക്ഷേത്രം പ്രസിഡന്റ്‌ വി രാമചന്ദ്രൻ നായർ, വർക്കിങ് ചെയർമാൻ ഇ ഭാസ്കരൻ നായർ, ആഘോഷ കമ്മറ്റി ജനറൽ കൺവീനർ ഹരീഷ് പി നായർ, ട്രെഷറർ സി ദാമോദരൻ, പി. ബാലൻ മാസ്റ്റർ കലാസാംസ്‌കാരിക പ്രവവർത്തകൻ ബാലചന്ദ്രൻ കൊട്ടോടി.വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതി പ്രസിഡന്റ്‌ മാരായ പി.ഗീത പി സരോജിനി എന്നിവർ പ്രസംഗിച്ചു. മാതൃസമിതി പ്രസിഡന്റ്‌ ജ്യോതി രാജേഷ് സ്വാഗതാവും കൺവീനർ പികുഞ്ഞികൃഷ്ണൻ നായർ നന്ദി യും പറഞ്ഞു.

Read Previous

സ്‌മരണകൾക്ക്‌ ഊർജമേറ്റി രക്തസാക്ഷ്യം

Read Next

വി. വി. ചിരി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73