The Times of North

Breaking News!

ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി   ★  ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു   ★  കൺസ്യൂമർഫെഡ് സഹകരണ ഓണ വിപണി തുറന്നു

കർണാടകയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവറെ കണ്ടെത്താനായില്ല

കർണ്ണാടകയിലെ ബംഗ്ളൂരു-ഷിരൂർ ദേശീയ പാതയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനിനെ കണ്ടെത്താനായില്ല. നാലു ദിവസം മുമ്പാണ് അർജുൻ ലോറി ഓടിച്ചു പോകുന്നതിനിടയിൽ ദേശീയ പാതയോരത്തെ കുന്നിടിഞ്ഞ് വീണത്. ലോറിക്കൊപ്പം മണ്ണിനടിയിലായ അർജ്ജുനൻ്റെ ഫോൺ റിംഗ് ചെയ്യുന്നുണ്ടെന്നും രക്ഷപ്പെടുത്താൻ അടിയന്തിര ശ്രമം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അധികൃതർ റോഡിലെ മണ്ണു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനിടയിൽ ലോറിയും ഡ്രൈവറും മണ്ണിനടിയിൽപ്പെട്ടന്ന്‌ പിന്നീടാണ് മനസ്സിലായത്. ജി.പി.എസ് സംവിധാനം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ ലോറി മണ്ണിനടിയിൽ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. അർജുനായി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്

Read Previous

ബസ്സും റിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

Read Next

യു ഡി ഐ ഡി ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കണം:റോട്ടറി സ്കൂൾ പി ടി എ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!