The Times of North

Breaking News!

വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു   ★  എൻജിൻ തകരാർ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് നീലേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു   ★  കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു   ★  ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി ലോക ഉപഭോക്തൃദിനം ആചരിച്ചു.   ★  മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.   ★  കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍   ★  റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു   ★  വി.ചന്തു ഓഫിസറെ അനുസ്മരിച്ചു   ★  വി പി ദാമോദരൻ പണിക്കർ അന്തരിച്ചു   ★  സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരത്ത്: സംഘാടക സമിതി രൂപീകരണം മാർച്ച് 18 ന്

എ. കെ. പി. എ വനിതാ വിംഗ് ജില്ലാ കൺവെൻഷൻ നടത്തി

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ)കാസർകോട് ജില്ലാ വനിതാ വിംഗ് വാർഷിക സമ്മേളനം കാസർകോട് എ. കെ. പി. എ ഭവനിൽ വച്ച് നടന്നു വനിതാ വിംഗ് ജില്ലാ കോഡിനേറ്റർ രമ്യാ രാജീവന്റെ അധ്യക്ഷതയിൽ സംസ്ഥാന വനിതാ വിങ് കോർഡിനേറ്റർ പ്രശാന്ത് തൈക്കടപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ മുഖ്യാഥിതിയായിരിന്നു. എ കെ പി എ ജില്ലാ സെക്രട്ടറി വി എൻ രാജേന്ദ്രൻ,ജില്ലാ ട്രഷററർ സുനിൽ കുമാർ പി.ടി,ജില്ലാ ജോ. സെക്രട്ടറി സുധീർ കെ,കാസർകോട് മേഖല ട്രഷററർ മനുഈ എല്ലോറ,വനിത മെമ്പർമാരായ രേഖ മുള്ളേരിയ, പത്മജാ ബാബു, ഉഷ കളർ പ്ലസ് ,  പ്രജിത കലാധരൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ വച്ച് സംസ്ഥാന സെക്രട്ടറിയായ ഹരീഷ് പാലക്കുന്നിനെയും , സംസ്ഥാന വനിതാവിങ് കോർഡിനേറ്ററായ പ്രശാന്ത് തൈക്കടപ്പുറത്തെയും ആദരിച്ചു. സബ് കോർഡിനേറ്റർ സുമിത കുറ്റിക്കോൽ സ്വാഗതവും, എ കെ പി എ കാസർകോട് മേഖല വൈസ് പ്രസിഡന്റ് സരിത എല്ലോറ നന്ദിയും രേഖപ്പെടുത്തി.

2025-26 വർഷത്തെ ഭാരവാഹികളായി
കോർഡിനേറ്റർ-രമ്യ രാജീവൻ
സബ് കോർഡിനേറ്റർ – സുമിത കുറ്റിക്കോൽ എന്നിവരെ തിരഞ്ഞെടുത്തു.

Read Previous

മൊബൈൽ മോഷണം യുവാവ് അറസ്റ്റിൽ

Read Next

എഴുത്തുകൂട്ടം ഏകദിന ശില്പശാല നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73