The Times of North

Breaking News!

പരപ്പ മൂലപാറയിലെ കെ കെ കുമാരൻ അന്തരിച്ചു   ★  പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ   ★  പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികം   ★  ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം 55-ാം വാർഷികം   ★  കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു   ★  ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ   ★  എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി   ★  ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു   ★  നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം   ★  കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു

നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണം കവർച്ച ചെയ്തു

പട്ടാപ്പകൽ വീട്ടിൽ നിന്നും അഞ്ചു പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നുച്ചക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. സുകുമാരന്റെ ഭാര്യ കടയിൽ ഭർത്താവിന് ഭക്ഷണം കൊണ്ടുകൊടുത്തു വന്ന ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കെ കള്ളൻ അടുക്കള ഭാഗത്തെ ഗ്രിൽസ് തുറന്ന് മതിൽ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നു പരിശോധിച്ചപ്പോഴാണ് അഞ്ചു പവൻ സ്വർണാഭരണം മോഷണം പോയതായി അറിഞ്ഞത്. വിവരമറിഞ്ഞുടൻ നീലേശ്വരം എസ്ഐ മാരായ ടി വിശാഖ് മധുസൂദനൻ മടിക്കൈ എന്നിവരുടെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read Previous

പ്രവാസികളുടെ മക്കളെ ആദരിക്കുന്നു.

Read Next

അഗ്നിവീർ ആർമി റിക്രൂട്ട്മെൻ്റ് റാലി നീലേശ്വരത്ത് ഒരുക്കങ്ങൾ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73