The Times of North

Breaking News!

ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു   ★  പ്രതിഷേധ പ്രകടനം നടത്തി   ★  ഹരിത കർമ്മസേനയ്ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു   ★  കൺസ്യൂമർഫെഡ് സഹകരണ ഓണ വിപണി തുറന്നു

മത്സ്യ വിൽപ്പനക്കാരിയെ അപമാനിച്ച രണ്ടു പേർക്കെതിരെ കേസ്

വിൽപ്പനക്കായി വാങ്ങിയ മത്സ്യത്തിന്റെ കൊടുക്കാനുള്ള ബാക്കി തുക ആവശ്യപ്പെട്ട് മത്സ്യ വില്പനക്കാരിയെ വഴിയിൽ വച്ച് അപമാനിച്ച രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. പിലിക്കോട് മടിവയൽ ചെമ്മാടൻ ഹൗസിൽ സി ഷീബ (43)യുടെ പരാതിയിൽ പിലിക്കോട്ടെ പ്രകാശൻ, മുത്തലീബ് എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് മടക്കര ഹാർബറില്‍ വെച്ചാണത്രെ ഇരുവരും ചേർന്ന് ഷീബയെ വഴിയിൽ തടഞ്ഞുനിർത്തി സ്ത്രീത്വത്തെ അപമാനിക്കുംവിധം ആക്ഷേപിച്ചത്. മടക്കര ഹാർബറിൽ വെച്ച് പ്രതികളിൽ നിന്നും ഷീബ വില്പനക്കായി മത്സ്യം വാങ്ങിയിരുന്നുവത്രേ. ഇതിന്റെ പണം മുഴുവനും കൊടുക്കാത്തതിനെ തുടർന്നായിരുന്നു ആക്ഷേപം.

Read Previous

ടെമ്പോയിൽ പുഴമണൽ കടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ

Read Next

മകൻ മുങ്ങി മരിച്ചതിന്റെ ദുഃഖം മാറും മുമ്പേ വാഹനാപകടത്തിൽ പരിക്കേറ്റ പിതാവും മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!