മാധ്യമ പ്രവർത്തനം സമൂഹത്തിന് ഗുണപരമായി വരണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. കാഞ്ഞങ്ങാട് ബിഗ് മാൾ ഹാളിൽ കാഞ്ഞങ്ങാട് പ്രസ്ഫോറത്തിന്റെമാധ്യമഅവാർഡുകൾ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നുഅവർ.ഇക്കാര്യത്തിൽ മാധ്യമ പ്രവർത്തകർ ക്രിയാത്മകമായി ഇടപെട്ടന്നുമെന്നും മന്ത്രി പറഞ്ഞു
കാഞ്ഞങ്ങാട് പ്രസ് ഫോറം ഏർപ്പെടുത്തിയ
എം.വി ദാമോധരൻ അവാർഡ് കണ്ണൂർ മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ പി.പി ലിബീഷ് കുമാറിനും
മികച്ച ദൃശ്യ മാധ്യമ പ്രവർത്തകനുള്ള സുരേന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ ഫൈസൽ ബിൻ അഹമ്മദിനും മന്ത്രി സമ്മാനിച്ചു .
ഏഷ്യനെറ്റ് ക്യാമറാമാൻ സുനിൽകുമാർ ബേപ്പിന്പ്രത്യേക ഉപഹാരവും മന്ത്രി നൽകി അനുമോദിച്ചു.
തോട്ടോൻ കോമൻ മണിയാണി സ്മാരക അവാർഡ് ദേശാഭിമാനി ചെറുവത്തൂർ ലേഖകൻ വിജിൻദാസ് കിനാത്തിലിനും .
വ് കെ.വി രാമുണ്ണിസ്മാരക’ അവാർഡ്’ ഉത്തരദേശം ലേഖകൻ സുരേഷ് പയ്യങ്ങാനവും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി .
പ്രസ് ഫോറം പ്രസിഡൻറ് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു.പ്രസ്ഫോറം സെക്രട്ടറി ബാബുകോട്ടപ്പാറ സ്വാഗതംപറഞ്ഞു.
പ്രസ് ഫോറം ട്രഷറർ
ഫസലുറഹ്മാൻ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
തുടർന്ന് നടന്ന
കുടുംബ സംഗമം കെ.രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഇ . ചന്ദ്രശേഖരൻഎം.എൽ.എ അംഗങ്ങൾക്കുള്ള ഇൻഷൂറൻസ് പദ്ധതിയുടെ ഉദ്ഘാടനം
നിർവ്വഹിച്ചു.ചടങ്ങിൽ
.എം രാജഗോപാൻ
എം.എൽ.എ. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത,സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ
എന്നിവർ മുഖ്യാതിഥികളായി.
മുൻ നഗരസഭ ചെയർമാൻ വി വി രമേശൻ ,സംയുക്ത ജമാഅത്ത് പ്രസിഡൻറ് സി കുഞ്ഞഹമ്മദ് ഹാജി പാലക്കി ,ഇൻഫോർമേഷൻ ഓഫീസർ എം മധുസൂദനൻ,
ജില്ലാ മുസ്ലിം ലീഗ് വൈസ്പ്രസിഡൻറ്’ അഡ്വ.എൻ.എ. ഖാലിദ്,മർച്ചൻറ്അസോസിയേഷൻ വൈസ്പ്രസിഡന്റ്
എ ഹമീദ് ഹാജി ,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.വി സുരേഷ്,
സി രാജൻ പെരിയ,
സുധാകരൻ മടിക്കൈ ,
മൻസൂർഹോസ്പിറ്റൽ എം.ഡി. ഷംസുദ്ദീൻപാലക്കി, ഐഷാൽ ഹോസ്പിറ്റൽ ഡയരക്ടർ ഡോ.ബഷീർ,മുതിർന്നമാധ്യമപ്രവർത്തകൻ
ടി.മുഹമ്മദ്അസ്ലം,ഹമീദ്ചേരക്കാടത്ത് പ്രസംഗിച്ചു.
പ്രസ്ഫോറം വൈസ്പ്രസിഡന്റ് കെ.എസ് ഹരി നന്ദി പറഞ്ഞു.
കുടുംബ സംഗമത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി