The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

‘അരിവാളേന്തി കളക്ടര്‍’

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ പെടുന്ന പനങ്ങാട് പാടശേഖരത്തില്‍ ‘ ഒരുമ കൃഷിക്കൂട്ടം’ 2 ഏക്കര്‍ തരിശ് നിലത്തു നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം നടത്തി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. പതിനഞ്ച് വര്‍ഷമായി തരിശായി കിടന്നിരുന്ന വയലാണ് കര്‍ഷകരുടെ കഠിനാദ്ധ്വാനത്തിന്റെയും ജില്ലാ ഭരണ സംവിധാനത്തിൻ്റെ പിന്തുണയുടേയും ഫലമായി കൃഷിക്ക് ഉപയുക്തമാക്കിയത്. കൃഷി വകുപ്പിൻ്റെ പൂര്‍ണപിന്തുണയോടെ നടപ്പിലാക്കിയ കൃഷിക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായവും ലഭിച്ചു. പനങ്ങാട് വയലില്‍ നടന്ന കൊയ്ത്തുത്സവത്തില്‍ കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി പി ജോണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ രാഘവേന്ദ്ര എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കെ.വി.ഹരിത സ്വാഗതവും കൃഷി അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
മട്ട തൃവേണി നെല്‍ വിത്താണ് ഇവര്‍ കൃഷിക്കായി ഉപയോഗിച്ചത്. വി.രവീന്ദ്രന്‍ പ്രസിഡണ്ടും കെ.പി.ദേവകി സെക്രട്ടറിയുമായ ഒരുമ കര്‍ഷക കൂട്ടായ്മയില്‍ 14 അംഗങ്ങളാണ് ഉള്ളത്. 3 വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്.

Read Previous

1144 പട്ടയങ്ങള്‍ ഫെബ്രു 22 ന് വിതരണം ചെയ്യും: ജില്ലാ കളക്ടര്‍

Read Next

ലോക്സഭ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ അന്തിമതീരുമാനം ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73